കാനഡയിലെ മ്യൂസിക് ഷോ വിവാദം; വിശദീകരണവുമായി നന്ദഗോവിന്ദം ഭജൻസ്

#------

കാനഡയിൽ മ്യൂസിക് ഷോ സംഘടിപ്പിച്ചതുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങളിൽ വിശദീകരണവുമായി നന്ദഗോവിന്ദം ഭജൻസ്. കാനഡയിലെ എഡ്മണ്ടണിലെ സംഘാടകരുമായുണ്ടായ തർക്കത്തെക്കുറിച്ച് ഗായകരായ നവീൻ മോഹനും പ്രവീണും നിലപാട് വ്യക്തമാക്കുന്നു. ഇരുപത്തിയാറാം തീയതി വരെയുള്ള കാര്യങ്ങൾ സംഘാടകരുമായി കൃത്യമായി ആശയവിനിമയം നടത്തിയിരുന്നുവെന്ന് സംഘം പറയുന്നു. ത്രിവേണി ഫൈൻ ആർട്സും നമഃ എന്ന സംഘടനയും തമ്മിലുള്ള കരാർ പ്രകാരം എഡ്മണ്ടണിൽ മാത്രമാണ് പ്രോഗ്രാം ചെയ്യാനുള്ള അവകാശം നൽകിയിട്ടുള്ളതെന്നും കാൽഗറിയിലെ പരിപാടിയെ വിലക്കാൻ സംഘാടകർക്ക് അവകാശമില്ലെന്നും ഗായകസംഘം ചൂണ്ടിക്കാട്ടുന്നു. സംഘാടകരിൽ നിന്ന് മോശം പ്രതികരണവും ഭീഷണികളും ഉണ്ടായതായും അവർ വ്യക്തമാക്കുന്നു.