നിലമ്പൂരിൽ നടുറോഡിൽ സ്കൂൾ വിദ്യാർഥികളുടെ കൂട്ടത്തല്ല്; ദൃശ്യങ്ങൾ പുറത്ത്; പോലീസ് കേസെടുത്തു

നിലമ്പൂരിൽ രണ്ട് സ്കൂളുകളിലെ വിദ്യാർഥികൾ തമ്മിൽ നടുറോഡിൽ ഏറ്റുമുട്ടി. ലിറ്റിൽ ഫ്ലവർ ഇംഗ്ലീഷ് സ്കൂളിലെ വിദ്യാർഥി ഷർട്ടിന്റെ ബട്ടൺസ് ഇട്ടില്ലെന്ന് പറഞ്ഞാണ് മാനവേദൻ ഗവൺമെന്റ് സ്കൂളിലെ വിദ്യാർഥി തർക്കത്തിലേർപ്പെട്ടതും മർദിച്ചതും. തുടർന്ന് ഇരു സ്കൂളുകളിലെയും വിദ്യാർഥികൾ തമ്മിൽ വലിയ കൂട്ടത്തല്ലിലേക്ക് എത്തുകയായിരുന്നു. സ്കൂൾ വിട്ട സമയത്ത് വൈകീട്ടായിരുന്നു സംഭവം. ഉടൻതന്നെ നാട്ടുകാർ ഇടപെട്ടു. സംഭവത്തിൽ കണ്ടാലറിയാവുന്ന വിദ്യാർഥികൾക്കെതിരെ പോലീസ് കേസെടുത്ത് തുടർനടപടികളുമായി മുന്നോട്ടുപോവുകയാണ്.

Content Highlights: Nilambur School Students Clash, Manavedan School Nilambur, Little Flower English School Nilambur, Kerala School Fight, Nilambur Police Case