യുഎന്നിൽ പാകിസ്ഥാന്റെ കള്ളങ്ങൾ പൊളിച്ച് ഇന്ത്യ

#------

ഐക്യരാഷ്ട്രസഭയിൽ പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹബാഷ് ഷെരീഫ് ഉന്നയിച്ച ആരോപണങ്ങൾക്ക് ശക്തമായ മറുപടി നൽകി ഇന്ത്യ.  ഭീകരവാദത്തിന്റെ പ്രഭവകേന്ദ്രമാണ് പാകിസ്ഥാനെന്നും ഒസാമ ബിൻ ലാദനെപ്പോലുള്ള ഭീകരർക്ക് അഭയം നൽകിയ ചരിത്രമാണ് അവർക്കുള്ളതെന്നും ഇന്ത്യ ഓർമ്മിപ്പിച്ചു. അതിർത്തി കടന്നുള്ള ഭീകരവാദം അവസാനിപ്പിക്കാതെ ചർച്ചകൾ സാധ്യമല്ലെന്ന് വ്യക്തമാക്കിയ ഇന്ത്യ, ജമ്മു കാശ്മീർ രാജ്യത്തിന്റെ അവിഭാജ്യ ഘടകമാണെന്നും ആവർത്തിച്ചു. ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്ന നിലപാടുകൾക്കെതിരെ വിദേശകാര്യമന്ത്രി എസ്. ജയശങ്കറും കടുത്ത ഭാഷയിൽ പ്രതികരിച്ചു.

Content Highlights: യുഎന്നിൽ പാകിസ്ഥാന് ഇന്ത്യയുടെ പ്രഹരം