എംപിമാരെ പോലീസ് തടയുന്നു, ജനപ്രതിനിധികളെ കാണാൻ കമ്മിഷൻ കൂട്ടാക്കുന്നില്ല - രാഹുൽ ഗാന്ധി

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറെ കാണാനെത്തിയ പ്രതിപക്ഷ എംപിമാരെ പോലീസ് തടഞ്ഞ സംഭവത്തിൽ രൂക്ഷവിമർശനവുമായി രാഹുൽ ഗാന്ധി. മൂന്നൂറോളം ലോക്‌സഭാ, രാജ്യസഭാ എംപിമാരെയാണ് പോലീസ് തടഞ്ഞത്,തിരഞ്ഞെടുപ്പ് കമ്മീഷൻ ഓഫീസിലേക്ക് പോകാൻ ജനപ്രതിനിധികളെ അനുവദിക്കാത്തത് എന്തുകൊണ്ടാണെന്ന് മനസ്സിലാകുന്നില്ലെന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ ഭയപ്പെടുകയാണെന്നും രാഹുൽ. രാജ്യം വോട്ട് കവർച്ചയിലൂടെ ഹൈജാക്ക് ചെയ്യപ്പെട്ടിരിക്കുകയാണെന്നും നരേന്ദ്ര മോദിയും അമിത് ഷായും മോഹൻ ഭാഗവതും ഗ്യാനേഷ് കുമാറും ചേർന്ന് രാജ്യത്തെ ജനാധിപത്യത്തെ തകർത്തുവെന്നും രാഹുൽ ഗാന്ധി ആരോപിച്ചു.

Content Highlights: Rahul Gandhi, Election Commission of India, Gyanesh Kumar, Narendra Modi, Amit Shah, Mohan Bhagwat, Lok Sabha MPs, Rajya Sabha MPs, Opposition Protest, Save Democracy