റിലയൻസ് ഫൗണ്ടേഷന്റെ ടൗൺഷിപ്പ്; കർജാത്തിൽ 100 ഏക്കർ പദ്ധതിക്ക് നിത അംബാനി തുടക്കമിട്ടു

ഒറ്റപ്പെട്ടുപോയ കുട്ടികൾക്കും മുതിർന്ന പൗരന്മാർക്കും ഭിന്നശേഷിക്കാർക്കും സുരക്ഷിതവും സ്നേഹപൂർണ്ണവുമായ ജീവിതകാല പരിചരണവും താമസവും ഉറപ്പാക്കാൻ റിലയൻസ് ഫൗണ്ടേഷൻ മുന്നിട്ടിറങ്ങുന്നു. ഇതിനായി 'നിത മുകേഷ് അംബാനി അനന്ത് ആസ്തി' എന്ന പേരിൽ 100 ഏക്കറിൽ സമഗ്ര ടൗൺഷിപ്പ് സ്ഥാപിക്കും. റിലയൻസ് ഫൗണ്ടേഷൻ സ്ഥാപകയും ചെയർപേഴ്സണുമായ നിത എം അംബാനി മുംബൈ കർജാത്തിൽ ഭൂമി പൂജയും ശിലാസ്ഥാപനവും നിർവഹിച്ചു. ബേക്കറി, കഫേ, കരകൗശല പരിശീലന കേന്ദ്രങ്ങൾ, മാൻ മന്ദാരയുടെ പങ്കാളിത്തത്തോടെ മൃഗസൗഹൃദ ഇടപെടലുകൾ എന്നിവ ഇവിടെയുണ്ടാകും. മൊബൈൽ മെഡിക്കൽ ക്ലിനിക്കുകൾ, ഭിന്നശേഷി പരിചരണ ജീവനക്കാർക്കുള്ള ദേശീയ അക്കാദമി, പാലിയേറ്റീവ് പരിചരണ വിഭാഗം, സ്പോർട്സ് കോംപ്ലക്സ്, ആംഫി തിയേറ്റർ, യോഗ പവലിയൻ എന്നിവയും ടൗൺഷിപ്പിൽ സജ്ജീകരിക്കും.

Content Highlights: Reliance Foundation, Nita Ambani, Karjat Township, Anant Aasthi, Care Home