റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണം: പരിക്കേറ്റ ഒരു ഇന്ത്യക്കാരൻ കൂടി മരിച്ചു
റിയാദ് കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് ഹൂതികൾ നടത്തിയ ആക്രമണത്തിൽ പരിക്കേറ്റ ഒരു ഇന്ത്യക്കാരൻ കൂടി മരിച്ചതായി സൗദിയിലെ ഇന്ത്യൻ എംബസി അറിയിച്ചു. ഒക്ടോബർ 10-നുണ്ടായ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ഹൈദരാബാദ് സ്വദേശിയാണ് 25 ദിവസത്തിന് ശേഷം മരണത്തിന് കീഴടങ്ങിയത്. ഇതോടെ സംഭവത്തിൽ മരിച്ച ഇന്ത്യക്കാരുടെ എണ്ണം രണ്ടായി ഉയർന്നു. കുടുംബത്തിന് അനുശോചനം അറിയിച്ച എംബസി, മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ തുടങ്ങിയതായും വ്യക്തമാക്കി. ആക്രമണങ്ങളിൽ പരിക്കേറ്റവരിൽ ആകെ മരിച്ചവരുടെ എണ്ണം 14 ആയി ഉയർന്നു.