ശൂരനാട് 17 കാരന്റെ മരണം: അധ്യാപകർക്കെതിരെ ഗുരുതര ആരോപണവുമായി കുടുംബം
ശൂരനാട് പതിനേഴുകാരൻ നിരഞ്ജൻ ജീവനൊടുക്കിയ സംഭവത്തിൽ സ്കൂളിലെ അധ്യാപകർക്കെതിരെയും പ്രിൻസിപ്പലിനെതിരെയും ഗുരുതര ആരോപണങ്ങളുമായി കുടുംബം. സഹപാഠിയായ പെൺകുട്ടിയെയും നിരഞ്ജനെയും ചേർത്ത് അധ്യാപകർ അപവാദ പ്രചാരണം നടത്തിയെന്നും പെൺകുട്ടിയുടെ രക്ഷിതാക്കളെ വിളിപ്പിച്ച് മോശമായി സംസാരിച്ചെന്നും ബന്ധുക്കൾ പറയുന്നു. അധ്യാപകരുടെ മാനസിക പീഡനത്തെത്തുടർന്നുണ്ടായ കടുത്ത മനോവിഷമമാണ് മരണകാരണമെന്നും കുറ്റക്കാർക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കുമെന്നും കുടുംബം വ്യക്തമാക്കി. സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷനും കേസ് എടുത്തിട്ടുണ്ട്.