SpaceX ചരിത്ര നേട്ടം: Starship സുരക്ഷിതമായി തിരിച്ചിറക്കി, യന്ത്രക്കൈകളിൽ പിടിച്ചെടുത്തു

ഉപഗ്രഹ വിക്ഷേപണത്തിന് ഉപയോഗിച്ച സ്റ്റാർഷിപ്പ് റോക്കറ്റ് ഭൂമിയിൽ സുരക്ഷിതമായി തിരിച്ചിറക്കി സ്പേസ് എക്സ് ചരിത്ര നേട്ടം കൈവരിച്ചു. ഇന്ത്യൻ സമയം പുലർച്ചെ 2:52-നാണ് ഫ്ലൈറ്റ് തിരികെ എത്തിയത്. 22 മണിക്കൂർ നീണ്ട ദൗത്യത്തിനൊടുവിൽ റോക്കറ്റിന്റെ പേടക ഭാഗത്തെ കൂറ്റൻ യന്ത്രക്കൈകൾ വിജയകരമായി തിരിച്ചുപിടിക്കുകയായിരുന്നു. 14 തവണ ഭൂമിയെ വലംവെച്ച ശേഷമാണ് റോക്കറ്റ് വിക്ഷേപണത്തറയിൽ തിരികെ ഇറക്കിയത്. ലോകത്തെ ഏറ്റവും കരുത്തുറ്റതും പുനരുപയോഗിക്കാവുന്നതുമായ റോക്കറ്റ് നിർമ്മിക്കുക എന്ന ലക്ഷ്യത്തിലേക്കുള്ള സുപ്രധാന ചുവടുവെപ്പാണ് ഈ വിജയം.

Content Highlights: SpaceX, Starship Rocket, Starship Landing, Elon Musk, Space Exploration