കേരളത്തിന്റെ ക്രിക്കറ്റ് മാമാങ്കം വരുന്നൂ.. KCL സീസൺ 3 താരലേലം നാളെ

കേരള ക്രിക്കറ്റ് ലീഗിൻ്റെ മൂന്നാം സീസണ് മുന്നോടിയായുള്ള താരലേലം നാളെ നടക്കും. പൂൾ എ, പൂൾ ബി, പൂൾ സി വിഭാഗങ്ങളിലായി 156 താരങ്ങളെയാണ് ലേലത്തിനായി ഉൾപ്പെടുത്തിയിട്ടുള്ളത്. ഓരോ ടീമിനും പരമാവധി 50 ലക്ഷം രൂപയാണ് ലേലത്തിൽ ചെലവഴിക്കാനാവുക.