സ്വയംവര കുടുംബോത്സവം 2026: ജീവനക്കാർക്ക് കാറും വിദേശയാത്രയും സമ്മാനം |Swayamvara
വസ്ത്ര വ്യാപാര ശൃംഖലയായ സ്വയംവര സിൽക്സ് വിവിധ ശാഖകളിലെ ജീവനക്കാരെ പങ്കെടുപ്പിച്ച് സംഘടിപ്പിച്ച സ്വയംവര കുടുംബോത്സവം 2026 ശ്രദ്ധേയമായി. ചടങ്ങിൽ മുതിർന്ന ജീവനക്കാരെ ആദരിക്കുകയും ജീവനക്കാർക്കായി കാർ, സ്കൂട്ടർ, വിദേശയാത്ര എന്നിവയുൾപ്പെടെയുള്ള ആകർഷകമായ സമ്മാനങ്ങൾ പ്രഖ്യാപിക്കുകയും ചെയ്തു. നടി മല്ലിക സുകുമാരൻ പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു. ചലച്ചിത്രതാരങ്ങളായ അനീഷ് രവി, ഡയാന ഹമീദ്, മാനസ രാധാകൃഷ്ണൻ, നയന്താര ചക്രവർത്തി, ജൂഹി ജയകുമാർ, ലക്ഷ്മി കീർത്തന, ശ്രീലയ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.