വാടാനപ്പള്ളിയിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയത് കൊലപാതകം; സ്ഥിരീകരിച്ച് പോലീസ്
തൃശ്ശൂർ വാടാനപ്പള്ളി ബീച്ചിൽ ഫസൽ നഗർ സ്വദേശി അബ്ദുൽ സലാമിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് സ്ഥിരീകരിച്ച് പോലീസ്. ലഹരി ഉപയോഗിക്കുന്നതിനിടെ സംഘത്തിലുണ്ടായിരുന്നവർ തമ്മിലുണ്ടായ തർക്കവും സംഘർഷവുമാണ് കൊലപാതകത്തിലേക്ക് നയിച്ചത്.