ഫ്ലൈ ദുബായ് വിമാനത്തിലെ കോ പൈലറ്റിന്റെ നീക്കം ഭീകരാക്രമണ ശ്രമം; സ്ഥിരീകരിച്ച് UAE | Fly Dubai
ഫ്ലൈ ദുബായ് വിമാനത്തിൽ കോ പൈലറ്റ് നടത്തിയത് ഭീകരാക്രമണ ശ്രമം തന്നെയെന്ന് യുഎഇ ഔദ്യോഗികമായി സ്ഥിരീകരിച്ചു. വിമാനം പറത്തിക്കൊണ്ടിരുന്ന പൈലറ്റിനെ ക്രാഷ് ആക്സ് ഉപയോഗിച്ച് ആക്രമിച്ച് വധിക്കാൻ ശ്രമിച്ചതായും വിമാനത്തിന്റെ സമ്പൂർണ്ണ നിയന്ത്രണം ഏറ്റെടുക്കാൻ ശ്രമം നടന്നതായും അറ്റോർണി ജനറൽ വ്യക്തമാക്കി. ഒമാൻ സ്വദേശിയായ കോ പൈലറ്റാണ് ഈ ആക്രമണം നടത്തിയത്. കോക്പിറ്റിലെ ദൃശ്യങ്ങളും ഡിജിറ്റൽ തെളിവുകളും പരിശോധിച്ചു വരികയാണ്. 174 യാത്രക്കാരും ജീവനക്കാരും ഉണ്ടായിരുന്ന വിമാനത്തിൽ നടന്ന സംഭവത്തിന് പിന്നിൽ മറ്റേതെങ്കിലും ഭീകര സംഘടനകൾക്ക് പങ്കുണ്ടോ എന്ന് കണ്ടെത്താൻ പ്രത്യേക സംഘം സമഗ്ര അന്വേഷണം നടത്തിവരികയാണ്.