How To Control Type 2 Diabetes?
അമിത വണ്ണമുള്ളവരില്‍, രക്ത സമ്മര്‍ദം ഉയര്‍ന്നിരിക്കുന്നവരില്‍, രക്തത്തിലെ കൊഴുപ്പ് കൂടുതലുള്ളവരില്‍, ജീവിത ശൈലിയില്‍ അപാകത ഉള്ളവരില്‍, അണ്ഡാശയ മുഴകള്‍ ഉള്ള സ്ത്രീകളില്‍, അമിതമായ മാനസിക സമ്മര്‍ദം ഉള്ളവരില്‍ ഒക്കെ കണ്ടുവരുന്ന അല്ലെങ്കില്‍ വരാന്‍ സാധ്യതയുള്ള പ്രമേഹമാണ് ടൈപ്പ് 2 ഡയബറ്റിസ്. ഈ പ്രമേഹം വരാതെ നോക്കുക, വന്നവരില്‍ നിയന്ത്രിച്ച് നിര്‍ത്തുക, സാധ്യമെങ്കില്‍ പൂര്‍ണമായും ഇല്ലാതാക്കുക എന്നതാണ് ആരോഗ്യത്തോടെ ജീവിക്കാന്‍ സുപ്രധാനമായ കാര്യങ്ങള്‍. എന്തുകൊണ്ട് പ്രമേഹം, പ്രമേഹം മാറ്റാനാകുമോ? എങ്ങനെ നിയന്ത്രിക്കാം? തുടങ്ങിയ നിരവധി ചോദ്യങ്ങള്‍ക്ക് ഡോക്ടര്‍ അറ്റ് ടു പി.എമ്മില്‍ പ്രശസ്ത പ്രമേഹ രോഗ വിദഗ്ധന്‍ ഡോ.ശ്രീജിത് എന്‍ കുമാര്‍ ഉത്തരം നല്‍കുന്നു.