Booth Level Officers Conspire To Sabotage Postal Votes: KC Venugopal
തപാൽ വോട്ട് അട്ടിമറിക്കാൻ ബൂത്ത് ലവൽ ഓഫീസർമാർ കൂട്ടുനിൽക്കുകയാണെന്ന് എ ഐ സി സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ. വോട്ട് നിക്ഷേപിക്കുന്ന കവർ ഒട്ടിക്കാതെ ബി എൽ ഒ മാർ ബാലറ്റ് പേപ്പർ മാറ്റാനുള്ള സൗകര്യമൊരുക്കുകയാണ്. മരിച്ചവർ എങ്ങനെ തപാൽ വോട്ടിന്റെ പട്ടികയിൽ വന്നുവെന്ന് ഇലക്ഷൻ കമ്മീഷൻ വിശദീകരിക്കണം. തപാൽ വോട്ട് പട്ടിക പൂർണ്ണമായി പരിശോധനയ്ക്ക് വിധേയമാക്കണമെന്നും കെ സി വേണുഗോപാൽ എം പി ആവശ്യപ്പെട്ടു.