K Surendran Gets Enthusiastic Reception In Pathanamthitta

തിരുവല്ല: സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിനു ശേഷം ആദ്യമായി പത്തനംതിട്ട മണ്ഡലത്തിലെത്തിയ എന്‍ഡിഎ സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രന് പ്രവര്‍ത്തകരുടെ ആവേശകരമായ സ്വീകരണം. അട്ടിമറി ജയം നേടുമെന്നും വിശ്വാസ സംരക്ഷണത്തിനു വേണ്ടിയാണ് ഈ പോരാട്ടമെന്നും സുരേന്ദ്രന്‍ പ്രതികരിച്ചു. ഉച്ചയക്ക് പന്ത്രണ്ടേ കാലോടെയാണ് കെ സുരേന്ദ്രന്‍ തിരുവല്ല റെയില്‍വേ സ്‌റ്റേഷനില്‍ എത്തിയത്. വാദ്യമേളങ്ങളുടെ അകമ്പടിയോടെയായിരുന്നു സ്വീകരണം. ബിജെപി ജില്ലാ പ്രസിഡന്റ് അശോകന്‍ കുളനടയും മറ്റ് എന്‍ഡിഎ നേതാക്കളുടെയും നേതൃത്വത്തിലായിരുന്നു സ്വീകരണച്ചടങ്ങ്. റെയില്‍വേ സ്‌റ്റേഷനില്‍ നിന്നും റോഡ് ഷോയായി പൊടിയാടി ജംങ് ഷനിലേയ്ക്കുള്ള യാത്രയില്‍ വിവിധയിടങ്ങളില്‍ വോട്ടര്‍മാരെ നേരില്‍ കണ്ടു.

Content Highlights: K Surendran Gets Enthusiastic Reception In Pathanamthitta