PJ Joseph To Meet UDF Leaders Today
ഇടുക്കി: കേരള കോണ്‍ഗ്രസിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള മൂന്ന് ആവശ്യങ്ങളുമായി പി.ജെ ജോസഫ് ഇന്ന് യു.ഡി.എഫ് നേതാക്കളെ കാണും. കോണ്‍ഗ്രസിനുകൂടി താല്‍പര്യമുള്ള ഇടുക്കി, കോട്ടയം സീറ്റുകളുടെ കൈമാറ്റമാണ് പ്രധാന ആവശ്യം. മാന്യമായി പിരിയുന്നതിനുള്ള സാഹചര്യവും ചര്‍ച്ച ചെയ്യും. പാര്‍ട്ടി അദ്ധ്യക്ഷ പദവിയും സമവായ ചര്‍ച്ചയുടെ ഭാഗമാകുമെന്നാണ് സൂചന.