Poll Campaigns Of All Fronts Gather Momentum In Kottayam
കോട്ടയം: ത്രികോണ മത്സരം കൊണ്ട് ശ്രദ്ധേയമായ കോട്ടയത്ത് പ്രചാരണം ഊര്‍ജ്ജിതമാക്കി മുന്നണികള്‍. എന്‍ഡിഎയും യുഡിഎഫും കണ്‍വെന്‍ഷനുകള്‍ വിളിച്ച് കരുത്ത് തെളിയിച്ചപ്പോള്‍. റോഡ് ഷോ നടത്തി ഇടത് മുന്നണി പ്രചരണം കൊഴുപ്പിച്ചു. സ്ഥാനാര്‍ത്ഥിയായി ഔദ്യോഗിക പ്രഖ്യാപനം വരുന്നതിന് മുമ്പെ മണ്ഡലത്തില്‍ സജീവമായിരുന്നു എന്‍ഡിഎ സ്ഥാനാര്‍ത്ഥി പിസി തോമസ്. ബിജെപി ലിസ്റ്റിലെ തര്‍ക്കങ്ങളൊന്നും പിസി തോമസിന്റെ പ്രചാരണത്തെ ബാധിച്ചില്ല.