Strong International Pressure Continues On Pakistan
ന്യൂഡല്‍ഹി: പാകിസ്താനുമേല്‍ അന്താരാഷ്ട്ര സമ്മര്‍ദ്ദം ശക്തമായി. ഭീകര സംഘടനകള്‍ക്കുമേല്‍ നടപടിയെടുക്കണമെന്ന് ഓസ്‌ട്രേലിയ ആവശ്യപ്പെട്ടു. ഇരുരാജ്യങ്ങളും സംയമനം പാലിക്കണമെന്ന് ചൈനയും യൂറോപ്യന്‍ യൂണിയനും വ്യക്തമാക്കി. ഇന്ത്യ നടത്തിയ സൈനിതക നീക്കത്തിന് ഫ്രാന്‍സ് പിന്തുണ അറിയിച്ചു. യു.എന്‍. സുരക്ഷ കൗണ്‍സിലിലെ ചൈന അടക്കമുള്ള സ്ഥിര അംഗങ്ങളുടെ നയതന്ത്ര പ്രതിനിധികളുമായി വിദേശകാര്യ സെക്രട്ടറി ചര്‍ച്ച നടത്തി.