Anand Neelakantan's First Malayalam Novel 'Penn Ramayanam' Released At MBIFL
തിരുവനന്തപുരം: ഇന്ത്യന്‍ ഇംഗ്ലീഷ് എഴുത്തുകാരന്‍ ആനന്ദ് നീലകണ്ഠന്റെ ആദ്യ മലയാളം നോവലായ പെണ്‍ രാമായണം മാതൃഭൂമി അക്ഷരോത്സവം വേദിയില്‍ പ്രകാശനം ചെയ്തു. സംവിധായകന്‍ മധുപാല്‍ പുസ്തകം ഏറ്റുവാങ്ങി. അക്കാദമി അവാര്‍ഡുകള്‍ ലഭിക്കാത്ത കൃതികള്‍ക്ക് മലയാളത്തില്‍ പ്രസാധകരില്ലാത്തതിനാലാണ് താന്‍ ഇംഗ്ലീഷില്‍ എഴുതിത്തുടങ്ങിയതെന്ന് ആനന്ദ് നീലകണ്ഠന്‍ പറയുന്നു. ഇതിഹാസങ്ങളുടെ പുനര്‍വായനയായിരുന്നു ആനന്ദ് നീലകണ്ഠന്റെ കൃതികളെല്ലാം. രാവണന്‍ പരാജിതരുടെ ഗാഥയില്‍ തുടങ്ങി. കലിയിലും ബാഹുബലിയിലുമെല്ലാം എഴുത്തുകാരന്റെ സൂക്ഷമത വായനക്കാര്‍ അടുത്തറിഞ്ഞു.
Content Highlights: Anand Neelakantan's First Malayalam Novel 'Penn Ramayanam' Released At MBIFL