Hidden Chains Lie Inside The Souls Of Women, Says Writer Chandramathi
തിരുവനന്തപുരം: സ്ത്രീകള്‍ എത്രത്തോളം മുന്നോട്ടു പോകുമ്പോഴും പുറകോട്ട് വലിക്കുന്ന ചില ഘടകങ്ങളുണ്ടെന്ന് എഴുത്തുകാരി ചന്ദ്രമതി. അദൃശ്യമായ ചങ്ങലകള്‍ ഓരോ സ്ത്രീയുടെയും ആത്മാവിലുണ്ടെന്നും ദൃശ്യമായ ചങ്ങലകള്‍ സ്ത്രീകള്‍ പൊട്ടിച്ചെറിഞ്ഞ് കഴിഞ്ഞുവെന്നും ചന്ദ്രമതി പറഞ്ഞു. നാം പിന്തിരിഞ്ഞു നടക്കുകയാണെന്ന് എഴുത്തുകാരി ഗ്രേസി അഭിപ്രായപ്പെട്ടു. പുതിയ കാലത്ത് സ്ത്രീയെ അടയാളപ്പെടുത്തുമ്പോള്‍ എന്ന വിഷയത്തില്‍ മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തില്‍ സംസാരിക്കുകയായിരുന്നു ഇരുവരും.