Writer M Mukundan Expresses Concerns Over CAA
കോഴിക്കോട്: വാക്കുകള്‍ക്ക് പൗരത്വം വേണമോയെന്ന ആശങ്കയാണ് മുന്നില്‍ നില്‍ക്കുന്നതെന്ന് എം. മുകുന്ദന്‍ പറഞ്ഞു. വെറുപ്പിന്റെ ലോകം എത്ര വലുതായാലും അവയെ അതിജീവിച്ച് അക്ഷരങ്ങള്‍ ജൈത്രയാത്ര തുടരും. മാതൃഭൂമി രാജ്യാന്തര അക്ഷരോത്സവത്തോടനുബന്ധിച്ച് നടത്തിയ പ്രഭാഷണപരമ്പരയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.