Union Budget: Huge Income Tax Rate Cuts; 10% Tax For Income Between Rs 5-7.5 Lakh
ആദായ നികുതി കുറച്ചു: 5 മുതല്‍ 7.5 ലക്ഷം വരെ 10 ശതമാനം ന്യൂഡല്‍ഹി:ആദായനികുതി സ്ലാബുകള്‍ പരിഷ്‌കരിച്ചും നികുതി നിരക്ക് കുറച്ചും ധനമന്ത്രി നിര്‍മല സീതാരാമന്റെ സുപ്രധാന ബജറ്റ് പ്രഖ്യാപനം. വാര്‍ഷിക വരുമാനം അഞ്ച് ലക്ഷം വരെയുള്ളവര്‍ക്ക് ഇനി മുതല്‍ നികുതി നല്‍കേണ്ടതില്ല (നിലവില്‍ രണ്ടര ലക്ഷം വരെ വരുമാനമുള്ളവരായിരുന്നു നികുതി നല്‍കേണ്ടാത്തത്). അഞ്ച് മുതല്‍ 7.5 ലക്ഷം രൂപ വരെ വരുമാനമുള്ളവര്‍ക്ക് ആദായനികുതി 10 ശതമാനമായി കുറച്ചു (നേരത്തെ 20 ശതമാനമായിരുന്നു). 7.5 ലക്ഷം മുതല്‍ 10 ലക്ഷംവരെ 15 ശതമാനം ആദായ നികുതി (നേരത്തെ 30 ശതമാനം). 10 ലക്ഷം മുതല്‍ 12.5 ലക്ഷം വരെ 20 ശതമാനമാക്കി. 12.5 മുതല്‍ 15 ലക്ഷം വരെ 25 ശതമാനം.15 ലക്ഷം രൂപയ്ക്ക് മുകളില്‍ വരുമാനമുള്ളവര്‍ക്ക് 30 ശതമാനം നികുതി തുടരും.