Would Cooperate With Legal Process: Franco Mulakkal
ജലന്ധര്‍: നിയമ നടപടികളുമായി ഇനിയും സഹകരിക്കുമെന്ന് ജലന്ധറിലെത്തിയ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ മാതൃഭൂമി ന്യൂസിനോട്. ജാമ്യ കാലയളവില്‍ ജലന്ധര്‍ ബിഷപ്പ് ഹൗസില്‍ താമസിച്ച് കേസിനെ നേരിടാനാണ് ബിഷപ്പിന്റെ തീരുമാനം. രൂപത പ്രാര്‍ത്ഥന ഭവന്റെ നേതൃത്വത്തില്‍ ബിഷപ്പിന് വേണ്ടി വിശ്വാസികള്‍ വൃതമെടുത്ത് പ്രാര്‍ത്ഥനായജ്ഞം നടത്തുകയാണ്.
