Ear splitting picnics - Nammalariyanam

നമ്മളില്‍ പലരും കണ്ടിട്ടുണ്ടാകും. ചിലരെങ്കിലും അനുഭവിച്ച് അറിഞ്ഞിട്ടുമുണ്ടാകും. നിരത്തുകളില്‍, ഡിജെ പാര്‍ട്ടി ഹോളിനെയോ, അവാര്‍ഡ് ദാന വേദിയേയോ ഓര്‍മ്മിപ്പിച്ചുകൊണ്ട് കണ്ണഞ്ചിപ്പിക്കുന്ന ലൈറ്റ് ഷോയും കാതടപ്പിക്കുന്ന താളമേളക്കൊഴുപ്പും നിറച്ചോടുന്ന നമ്മുടെ ചില ടൂറിസ്റ്റു ബസുകളെ. കണ്ണിനും കാതിനും സഹിക്കാവുന്ന ഒരു പരിധി നിശ്ചയിച്ചിട്ടുണ്ട് ശരീരം. അതിനെയെല്ലാം വെല്ലുവിളിച്ചാണ് നമ്മുടെ യുവത്വം പഠനയാത്രകളില്‍ ആടിപ്പാടുന്നത്. എണ്‍പത് ഡസിബെല്ലിനപ്പുറത്തെ ശബ്ദം നിരന്തരം കേള്‍ക്കാനിടവരുന്നത് കര്‍ണപുടത്തെ തകര്‍ത്തേക്കാമെന്ന് പഠിച്ചുകൊണ്ടിരിക്കുന്ന സ്‌കൂള്‍കോളേജ് വിദ്യാര്‍ഥികള്‍ തന്നെയാണ് അങ്ങനെ സ്വന്തം ശരീരത്തെ പീഡിപ്പിച്ച് ആനന്ദനൃത്തമാടുന്നത്. നമ്മളറിയണം.