Harthal: Who Will Take Responsibilities For Violence And Vandalism?
നൂറിലേറെ ഹര്‍ത്താലുകള്‍ പ്രതിവര്‍ഷം നടക്കുന്ന സംസ്ഥാനമാണ് കേരളം. ഹര്‍ത്താലുകള്‍ കരുതിക്കൂട്ടിയുള്ള കൂട്ടായ അക്രമത്തിന്റെ വേദിയായി മാറുന്ന ഉത്തരേന്ത്യന്‍ ആള്‍ക്കൂട്ട ഭീഷണിയുടെ നിഴലിലേക്ക് നമ്മളും മാറി എന്നതാണ് പോയദിനം തെളിഞ്ഞത്. ഹര്‍ത്താല്‍ മാമാങ്കം സകല നിയമവ്യവസ്ഥയേയും ചോദ്യം ചെയ്ത് പൊതുമുതല്‍ നശീകരണത്തിന്റെ അങ്ങേയറ്റത്തേക്ക് പാഞ്ഞടുക്കുമ്പോള്‍ കേരളം ഒരു പരിഹാരം തേടുകയാണ്. കടകള്‍ നിര്‍ബന്ധിപ്പിച്ച് അടപ്പിക്കുകയും റോഡിലിറങ്ങുന്ന വാഹനങ്ങള്‍ തല്ലിത്തകര്‍ക്കുകയും ചെയ്യുന്നത് വഴിയുണ്ടാകുന്ന കോടിക്കണക്കിന് രൂപയുടെ നഷ്ടത്തിന്റെ ഉത്തരവാദിത്വം ആര് ഏറ്റെടുക്കും? വ്യാപകമാകുന്ന അക്രമങ്ങള്‍ തടയാന്‍, ആ ഉത്തരവാദിത്വം ബന്ധപ്പെട്ടവരുടെ ചുമലില്‍ വക്കാന്‍ ഭരണകൂടത്തിന് സാധ്യമാകുമോ? അങ്ങനെ വന്നാല്‍ ഈ കാണുന്ന തലതെറിച്ച അഭ്യാസങ്ങള്‍ നമ്മുടെ രാഷ്ട്രീയക്കാര്‍ അവസാനിപ്പിക്കുമോ? നമ്മളറിയണം തേടുന്നത് അതാണ്. ആര് ഏറ്റെടുക്കും അക്രമത്തിന്റെ ഉത്തരവാദിത്വവും നഷ്ടങ്ങളുടെ പരിഹാരവും? നമ്മളറിയണം.