PSC എന്നാൽ പിൻവാതിൽ സർവീസ് കമ്മീഷനോ?


കേരളാ പബ്ലിക് സർവീസ് കമ്മീഷൻ. ലക്ഷകണക്കിന് ഉദ്യോഗാർഥികളുടെ സ്വപ്നം. ആ സ്വപ്നത്തിന് അവനും അവളും മാറ്റിവെക്കുന്നവർഷങ്ങൾ, കഠിനാധ്വാനം. എല്ലാം വെറുതെയാണോ? PSC നടത്തുന്ന ഏറ്റവും വലിയ പരീക്ഷയിൽ പോലും ക്രമക്കേടാണ്. ക്രമക്കേട് കണ്ടുപിടിച്ചിട്ടും ആഭ്യന്തരവിജിലൻസിന് കൈമാറാതെ, അന്വേഷണം പരീക്ഷാ കൺട്രോളറിനെ ഏൽപിച്ചു. ഏത്, അച്ചടക്കലംഘനം മാത്രം അന്വേഷിക്കാൻ അധികാരമുള്ള പരീക്ഷാ കൺട്രോളറിനെ

വർഷം പരമാവധി 30,000, 35,000 നിയമനം നടത്തുന്ന കേരളാ PSCയിൽ നാല് ലക്ഷം വരെ ശമ്പളം വാങ്ങുന്ന 21 മെമ്പർമാരുണ്ട്. എന്താണ് ഇവരുടെ യോഗ്യത? നേതാക്കളുടെ പെട്ടി പിടിച്ചതോ?പുറത്താക്കാൻ പറ്റുമോ, ഇല്ല, ഭരണഘടനാസ്ഥാപനമല്ലേ. നമ്മുടെ ഭരണഘടനാശിൽപികൾ പബ്ലിക് സർവീസ് കമ്മീഷൻ വിഭാവനം ചെയ്തപ്പോൾ, ഓർത്തോ, മെറിറ്റല്ല മാനദണ്ഡം, മറിച്ച് പെട്ടിപിടുത്തമാണെന്ന്. PSC എന്നാൽ പിൻവാതിൽ കമ്മീഷനോ? സൂപ്പർ പ്രെം ടൈം ചർച്ച