Protest On The Streets?
സെക്രട്ടറിയേറ്റിലെ തീയും പുകയും കനലായി തെരുവുകളില്‍ പടരുന്നു. സര്‍ക്കാരിന്റെ ദുരൂഹ നടപടികള്‍ക്കെതിരെ രോഷാഗ്‌നി ആളിക്കത്തുന്നു. പോലീസിനെക്കൊണ്ട് തല്ലിച്ചതച്ച് അതുകെടുത്താമെന്ന് അധികൃതര്‍ കണക്കുകൂട്ടുന്നു. എന്നിട്ടും പ്രതിഷേധം ജ്വലിച്ചുകൊണ്ടിരിക്കുന്നു. പ്രതിപക്ഷനേതാവ് പ്രഖ്യാപിച്ചു. ഇത് പിണറായി സര്‍ക്കാരിനെ പുറത്താക്കാനുള്ള അന്തിമസമരം. മറുവശത്ത് അന്വേഷണ നാടകം നടക്കുന്നു. പോലീസ് സംഘം, വിദഗ്ധ സംഘം, പിഡബ്ല്യൂഡി സംഘം, ഇലക്ടിക്കില്‍ ഇന്‍സ്‌പെക്ടറേറ്റ്, ഫോറന്‍സിക് അങ്ങനെ ഒരുപിടി സംഘങ്ങള്‍ തകൃതിയായി അന്വേഷിക്കുന്നു. സര്‍ക്കാരിനെ എങ്ങനെ സംരക്ഷിക്കാമെന്ന് തലപുകയ്ക്കുന്നു. ആദ്യ കണ്ടെത്തല്‍ തന്നെ എത്ര അപഹാസ്യം. ഒരു ഫാന്‍ രണ്ടു ദിവസമായി നിര്‍ത്താതെ കറങ്ങുകയായിരുന്നു. അതിന്റെ സ്വിച്ചില്‍ നിന്ന് പതുക്കെപ്പതുക്കെ തീ ഇറങ്ങി വന്ന് കര്‍ട്ടനുകളിലേയ്ക്കും പിന്നെ അപ്രധാന ഫയലുകളിലേയ്ക്കുംകയറിപ്പിടിച്ചെന്ന്. സുപ്രധാന ഫയലുകളിലേയ്ക്ക് ഒന്നു നോക്കുക പോലും ചെയ്തില്ലെന്ന്. ഇതും ഇതിനപ്പുറവും ഇനിയുള്ള നാളുകളില്‍ കേള്‍ക്കേണ്ടി വരും. പങ്കെടുക്കുന്നവര്‍: എം.ബി.രാജേഷ്, കെ.എസ്.ശബരീനാഥന്‍, വി.വി.രാജേഷ്, കെ.എന്‍.അശോക് കുമാര്‍ എന്നിവര്‍.
Content Highlights: Super Prime Time