Is Secretariat A Family Property?
സെക്രട്ടേറിയറ്റ് ഭരണ സിരാകേന്ദ്രമോ മാഫിയാ കേന്ദ്രമോ. സ്വര്‍ണക്കള്ളക്കടത്ത് മുതല്‍ സകലമാന തട്ടിപ്പുകളും നടത്തിയവരുടെ വിഹാരകേന്ദ്രമെന്ന സല്‌പേരാണ് കുറച്ചു കാലമായി സെക്രട്ടറിയേറ്റിനുള്ളത്. അവിടെയാണ് ഇന്ന് തീപിടുത്ത നാടകം ഉണ്ടായിരിക്കുന്നത്. അതും എന്‍ഐഎ വിളിച്ചുവരുത്തി മൊഴിയെടുത്ത പ്രോട്ടോക്കോള്‍ ഉദ്യോഗസ്ഥന്‍ ഉള്‍പ്പെടെ കൈകാര്യം ചെയ്യുന്ന ഓഫീസില്‍. നേരത്തേ ഇടിവെട്ടി സിസിടിവികള്‍ അടിച്ചു പോയി. ബാക്കി വന്ന കുറച്ച് ഇടി സെക്രട്ടറിയേറ്റില്‍ നിന്ന് പതുക്കെ ഇറങ്ങി നടന്ന് ക്ലിഫ് ഹൗസിന്റെ മുകളിലെത്തി അവിടെ വെട്ടിയെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇടിവെട്ടിയപോലെ നാട്ടുകാര്‍ അതു കേട്ടുനിന്നു. പിന്നെ മഴ ഈ വഴിക്കു വന്നില്ല. പൊരിഞ്ഞ വെയിലായി തിരുവനന്തപുരത്ത്. മഴയുടെ ഒരു മട്ടും കാണാത്ത സ്ഥിതിക്ക് ഇടിക്കും സ്‌കോപ്പില്ല. അപ്പോള്‍ വരുന്നു തീ. അതും കൃത്യമായി പ്രോട്ടോക്കോള്‍ ഓഫീസറുടെ സെക്ഷനിലെ കമ്പ്യൂട്ടറില്‍ത്തന്നെ. ഇടിയും തീയുമൊക്കെ പ്രോട്ടോക്കോള്‍ പാലിച്ച് പ്രവര്‍ത്തിക്കുന്ന കാലമാണ് ഇടതുസര്‍ക്കാരിന്റെ കാലം. സിസിടിവി ദൃശ്യം ആവിയായെന്ന് സംശയിക്കുമ്പോഴാണ് ഫയലുകളും ചാരമാകുന്നത്. അതന്വേഷിക്കാന്‍ എത്തിയ കെ.സുരേന്ദ്രനെയും വി.വി.രാജേഷിനെയും അറസ്റ്റു ചെയ്ത് നീക്കി. ചീഫ് സെക്രട്ടറി തന്നെ ചാടിയിറങ്ങി വന്നാണ് എല്ലാവരെയും പുറത്താക്കിയത് അതിനു പറഞ്ഞതോ വിചിത്രമായ ന്യായവും. രാഷ്ട്രീയക്കാര്‍ക്ക് കയറിവരാനുള്ള സ്ഥലമല്ല സെക്രട്ടേറിയേറ്റെന്ന്. ശരിയാണ്. സ്വപ്നയ്ക്കും സരിത്തിനും കയറി നിരങ്ങാനുള്ള സ്ഥലമാണല്ലോ ആ കെട്ടിടം. ശിവശങ്കരന്റെ കിങ്കരന്മാരും കണ്‍സള്‍ട്ടന്‍സി കൂട്ടവും വിലപേശി വാടക ഉറപ്പിക്കുന്ന ഐടി ഫെല്ലോമാരും വിലസുന്ന സ്ഥലം. പങ്കെടുക്കുന്നവര്‍: കെ.വി.അബ്ദുള്‍ഖാദര്‍,എന്‍.ഷംസുദീന്‍,എസ്.സുരേഷ, ജ്യോതികുമാർ ചാമക്കാല, എന്‍.പി.ചെക്കുട്ടി എന്നിവര്‍.
Content Highlights: Super Prime Time