Content Highlights: Super Prime Time Has The Harthal Made Kerala A Troubled Land?
രണ്ട് യുവതികള്‍ അയ്യപ്പദര്‍ശനം നടത്തിയതില്‍ പ്രതിഷേധിച്ചുള്ള ഹര്‍ത്താലില്‍ നാടെങ്ങും അക്രമം അഴിച്ചുവിട്ടിരിക്കയാണ് ശബരിമല കര്‍മ്മമസമിതിയും ബിജെപിയും. വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാനിറങ്ങിയ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെയും അതിശക്തമായ ആക്രമണമാണ്. ഇതിനിടെ ഇന്നലെ കര്‍മ്മസമിതി പ്രവര്‍ത്തകന്‍ മരിച്ചത് ഹൃദയാഘാതം മൂലമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന തെറ്റെന്ന് തെളിയിക്കുന്ന പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നു. തലയ്‌ക്കേറ്റ ക്ഷതം മൂലമാണ് മരണമെന്നാണ് പോസ്റ്റ്‌മോര്‍ട്ടത്തിലെ നിഗമനം. മുഖ്യമന്ത്രി ഇരുളിന്റെ മറവില്‍ ശബരിമലയില്‍ നവോത്ഥാനവാശി നടപ്പാക്കിയെന്നാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞത്. ഹര്‍ത്താല്‍ കേരളത്തിനെ കേരളം കലാപഭൂമിയാക്കിയോ? പങ്കെടുക്കുന്നവര്‍- എം വി ഗോവിന്ദന്‍, ജ്യോതികുമാര്‍ ചാമക്കാല, അഡ്വ. ജയശങ്കര്‍, ടി നസറുദ്ദീന്‍ എന്നിവര്‍.
Content Highlights: Super Prime Time Has The Harthal Made Kerala A Troubled Land?