സന്നിധാനം: ശബരിമലയിലെ പ്രതിഷേധത്തിന്റെ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാന്‍ ശ്രമിച്ച മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെ കയ്യേറ്റശ്രമം. ചിത്തിര ആട്ടവിശേഷത്തിന്റെ ഭാഗമായി ചൊവ്വാഴ്ച രാവിലെ നട തുറന്നപ്പോള്‍ തൃശ്ശൂരില്‍ നിന്നുള്ള സ്ത്രീകളുടെ സംഘം ദര്‍ശനത്തിനെത്തിയിരുന്നു. ഇവരുടെ പ്രായത്തില്‍ സംശയം ഉയര്‍ന്നതോടെ ചിലര്‍ പ്രതിഷേധവുമായെത്തുകയായിരുന്നു. പോലീസ് ഏയ്ഡ് പോസ്റ്റിന്റെ മുകളില്‍നിന്ന് പ്രതിഷേധത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിക്കുന്നതിനിടെ മാതൃഭൂമി ന്യൂസ് ക്യാമറാമാന്‍ വിഷ്ണുവിനു നേരെ ആക്രമണമുണ്ടായി. അക്രമാസക്തരായ പ്രതിഷേധക്കാര്‍ കെട്ടിടത്തിന്റെ താഴെ ഒത്തുചേരുകയും ആക്രോശിക്കുകയും ചെയ്തു. പ്രതിഷേധക്കാരില്‍ ചിലര്‍ വിഷ്ണുവിനു നേര്‍ക്ക് കസേര വലിച്ചെറിയുകയും ചെയ്തു. മറ്റൊരു ദൃശ്യമാധ്യമപ്രവര്‍ത്തകന്റെ നേര്‍ക്കും പ്രതിഷേധക്കാര്‍ ഓടിയെത്തി.

To advertise here,