Is Kerala On Brink Of Another Flood?

തുടര്‍ച്ചയായ രണ്ട് വര്‍ഷത്തെ പ്രളയം ഓര്‍മിപ്പിച്ച് രണ്ട് ദിവസമായി സംസ്ഥാനത്ത് മഴ കോരിച്ചൊരിയുന്നു. വരാന്‍ പോകുന്ന മറ്റൊരു ദുരന്തത്തിന്റെ മുന്നറിയിപ്പ് എന്ന രീതിയില്‍ ഇടുക്കിയി രാജമലയ്ക്ക് സമീപം പെട്ടിമുടിയില്‍ വന്‍ ഉരുള്‍ പൊട്ടല്‍. നിരവധി മനുഷ്യര്‍ ഇപ്പോഴും മണ്ണിനടിയില്‍. കഴിഞ്ഞ വര്‍ഷം വയനാട് പുത്തുമലയിലും മലപ്പുറം കവളപ്പാറയിലും ഉണ്ടായ ഉരുള്‍പൊട്ടലിന്റെ നടുക്കുന്ന ഓര്‍മകള്‍ മായുന്നതിന് മുന്‍പാണ് മറ്റൊരു പ്രളയത്തിന്റെ മുനമ്പില്‍ കേരളം എത്തിനില്‍ക്കുന്നത്. ഇടുക്കിയില്‍ മാത്രമല്ല, പത്തനംതിട്ട, കോട്ടയം, മലപ്പുറം, വയനാട്, കോഴിക്കോട് ജില്ലകളിലും മഴ കനക്കുകയാണ്. പമ്പാ ത്രിവേണിയും പെരിയാറും മീനച്ചിലാറും ചാലിയാറും നിറഞ്ഞൊഴുകുന്നു. കോവിഡ് എന്ന മഹാമാരിക്കിടെ പേമാരിയും നേരിടേണ്ടിവരുന്ന ഇരട്ടി ഉത്തരവാദിത്തം ഏറ്റെടുക്കുണ്ടി വരുന്നു സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക്. പെട്ടിമുടിയിലെ ഉരുള്‍പൊട്ടലും സംസ്ഥാനത്തെ മറ്റിടങ്ങളിലെ പേമാരി ദുരിതവും സൂപ്പര്‍ െ്രെപം ടൈം ചര്‍ച്ച ചെയ്യുന്നു. വീണ്ടും പ്രളയ മുനമ്പിലോ കേരളം? പങ്കെടുക്കുന്നവര്‍- ഇ ചന്ദ്രശേഖരന്‍, രാജു എബ്രഹാം എംഎല്‍എ, ഡോ. എം ജി മനോജ്, ഡീന്‍ കുര്യാക്കോസ് എം പി, സി ആര്‍ നീലകണ്ഠന്‍, ജി ശങ്കര്‍ എന്നിവര്‍.

സൂപ്പർ പ്രൈം ടൈം ചർച്ച ദിവസവും രാത്രി 7.30 മുതൽ 9.00 വരെ.

Content Highlights: Super Prime Time Is Kerala On Brink Of Another Flood?