സിനിമയെ വെല്ലുന്ന സംഭവം: എയർപോർട്ടിൽ 45 ദിവസം ഒളിച്ചുതാമസിച്ച മയക്കുമരുന്ന് കടത്തുകാരൻ പിടിയിൽ

ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ 45 ദിവസത്തോളം ഒളിച്ചുതാമസിച്ച രാജ്യാന്തര മയക്കുമരുന്ന് കടത്ത് സംഘത്തിലെ പ്രധാനിയെ പോലീസ് അറസ്റ്റ് ചെയ്തു. വിമാനത്താവളത്തിലെ ട്രാൻസിറ്റ് മേഖല കേന്ദ്രീകരിച്ചാണ് ഇയാൾ ഒന്നര മാസത്തോളം കഴിഞ്ഞുകൂടിയത്. ഇവിടെ തങ്ങി വിമാനത്താവളത്തിന്റെ സൗകര്യങ്ങൾ ഉപയോഗിച്ച് ഇയാൾ അന്താരാഷ്ട്ര മയക്കുമരുന്ന് ശൃംഖലയുമായി നിരന്തരം ബന്ധപ്പെടുകയും പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുകയും ചെയ്തിരുന്നതായി പോലീസ് അന്വേഷണത്തിൽ കണ്ടെത്തി.