ശതകോടീശ്വരന്മാരുടെ പ്രിയ താവളമായി വീണ്ടും ദുബായ്; താമസക്കാരായി എൺപതിലായിരത്തിലേറെ അതിസമ്പന്നർ

ലോകത്തിലെ ശതകോടീശ്വരന്മാരുടെ പ്രിയപ്പെട്ട കേന്ദ്രമായി ദുബായ് വീണ്ടും ഒന്നാമതിലേക്ക്. സമ്പന്നർ താമസിക്കാൻ ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്ന ആഗോള നഗരങ്ങളുടെ പട്ടികയിൽ ദുബായ് വൻ മുന്നേറ്റമാണ് നടത്തിയത്. നിലവിൽ 81,200-ഓളം ശതകോടീശ്വരന്മാരാണ് ദുബായിൽ മാത്രം സ്ഥിരതാമസമാക്കിയിരിക്കുന്നത്. സുരക്ഷിതത്വവും, മെച്ചപ്പെട്ട നികുതി നയങ്ങളും, ലോകോത്തര ജീവിതരീതിയുമാണ് ശതകോടീശ്വരന്മാരെ ദുബായിലേക്ക് ആകർഷിക്കുന്ന പ്രധാന ഘടകങ്ങൾ