ദുബായ് പോലീസിന് ചരിത്ര നേട്ടം; ഈ വർഷം ജൂൺ വരെ നടത്തിയത് 4,800 രക്ഷാ പ്രവർത്തനങ്ങൾ
ഇക്കൊല്ലം ആദ്യ ആറുമാസങ്ങളിൽ നാലായിരത്തി എണ്ണൂറിലധികം രക്ഷാപ്രവർത്തനങ്ങൾ നടത്തി ദുബായ് പോലീസ്. പലയിടങ്ങളിലായി കുടുങ്ങിപ്പോയ വാഹനങ്ങളുടെ രക്ഷാ പ്രവർത്തനമാണ് ഇതിൽ പ്രധാനം. മുന്നൂറ്റി എൺപതിലധികം വാഹനാപകടങ്ങളിൽ രക്ഷാ പ്രവർത്തനവുമായി പോലീസ് എത്തിയെന്നും അധികൃതർ അറിയിച്ചു.
