പാറ്റാക്കൂട്ടത്തിന് മുന്നിൽ മുട്ടുമടക്കി മോദി സർക്കാർ. കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചു. അധികാരം അടിയറവ് പറഞ്ഞത് 35 ദിവസം നീണ്ട പ്രതിഷേധത്തിനൊടുവിൽ. ഒരു ആവശ്യം മാത്രമാണ് സർക്കാർ അംഗീകരിച്ചതെന്നും ഇനിയും മൂന്ന് ആവശ്യങ്ങൾ ബാക്കിയുണ്ടെന്നും സിജെപി നേതാവ് അഭിജീത് ദീപ്കെ പറഞ്ഞു. പാർലമെന്റ് മാർച്ച നടത്തിയ വിദ്യാർഥികൾക്കെതിരെ നടപടി പാടില്ല, നീറ്റിന്റെ പേരിൽ ജീവൻ നഷ്ടമായ വിദ്യാർഥികളുടെ കുടുംബഗങ്ങൾക്ക് ഒരു കോടി വീതം നഷ്ടപരിഹാരം നൽകണം, പ്രതിഷേധക്കാരെ മർദിച്ച പോലീസുകാർക്കെതിരെ നടപടി എടുക്കണം തുടങ്ങിയവയാണ് സിജെപിയുടെ ആവശ്യങ്ങൾ.

To advertise here,