സൗദിയിൽ ഗെയിമിംഗ് മേഖല വളരുന്നു; ഉപയോക്താക്കളുടെ എണ്ണം 2.35 കോടിയായി


സൗദി അറേബ്യയിൽ ഇലക്ട്രോണിക് ഗെയിമിംഗ് മേഖല അതിവേഗ വളർച്ചയിലേക്ക്. രാജ്യത്ത് ഗെയിം ഉപയോക്താക്കളുടെ എണ്ണം 2.35 കോടിയിലെത്തിയതായി പുതിയ ഔദ്യോഗിക റിപ്പോർട്ട്. ഗെയിമിംഗ് കൺസോളുകളിൽ പ്ലേസ്റ്റേഷൻ ഒന്നാം സ്ഥാനത്ത് തുടരുമ്പോൾ യുവതലമുറയുടെ തിരഞ്ഞെടുപ്പിലും ഇ-സ്പോർട്സ് കാണുന്ന രീതിയിലും ശ്രദ്ധേയമായ മാറ്റങ്ങളാണ് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നത്.