Dubai Municipality makes rules for public places stricter

ദുബായ്: ദുബായ് മുനിസിപ്പാലിറ്റി പൊതു ഇടങ്ങളിലെ നിയമങ്ങള്‍ കര്‍ശനമാക്കുന്നു. റോഡില്‍ ച്യൂയിംഗം തുപ്പിയാല്‍ അഞ്ഞൂറ് ദിര്‍ഹം പിഴ ചുമത്തും. ചായക്കപ്പുകള്‍ റോഡില്‍ ഉപേക്ഷിക്കുക കാറില്‍ നിന്ന് മാലിന്യം വലിച്ചെറിയുക എന്നിവയ്ക്കും പിഴ ചുമത്തും. റോഡില്‍ തുപ്പിയാല്‍ 1000 ദിര്‍ഹം പിഴ ചുമത്തും. വാഹനങ്ങളില്‍ നിന്ന് മാലിന്യം വലിച്ചെറിയുന്നുണ്ടോ എന്ന് നിരീക്ഷിക്കാന്‍ സംവിധാനം ഏര്‍പ്പെടുത്തി. തിരക്കേറിയ റോഡുകളില്‍ ശുചിത്വം കുറവാണെന്ന് മുനിസിപ്പാലിറ്റി കണ്ടത്തിയിട്ടുണ്ട്.

Content Highlights: Dubai Municipality makes rules for public places stricter