എം.എ. യൂസഫലിയെ UAE അന്താരാഷ്ട്ര നിക്ഷേപ കൗൺസിൽ വൈസ് ചെയർമാനായി നിയമിച്ചു

UAE അന്താരാഷ്ട്ര നിക്ഷേപ കൗൺസിൽ വൈസ് ചെയർമാനായി ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലിയെ നിയമിച്ചു. യു.എ.ഇ. വിദേശവ്യാപാര മന്ത്രിയും കൗൺസിൽ ചെയർമാനുമായ ഡോ. താനി ബിൻ അഹമ്മദ് അൽ സെയൂദിയാണ് കൗൺസിൽ പുനസംഘടിപ്പിച്ചുകൊണ്ട് പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചത്. പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ രാജ്യത്ത് വിപുലമായ നിക്ഷേപ പദ്ധതികൾ നടപ്പാക്കാനും യു.എ.ഇ.യെ ആഗോള നിക്ഷേപ ഹബ്ബാക്കി മാറ്റാനുമാണ് കൗൺസിൽ ലക്ഷ്യമിടുന്നത്.