Major Fire Breaks Out In Aramco Oil Facilities In Saudi Arabia Allegedly Due To Drone Attack

റിയാദ്: എണ്ണക്കമ്പനിയായ അരാംകോയുടെ സൗദി അറേബ്യയിലെ പ്രധാന എണ്ണ സംസ്‌കരണ ശാലയില്‍ സ്‌ഫോടനവും തീപിടിത്തവും. സൗദിയുടെ കിഴക്കന്‍ പ്രവിശ്യയില്‍ ദമ്മാമിനടുത്ത് ബുഖ്യാഖിലുള്ള അരാംകോയുടെ എണ്ണ സംസ്‌കരണ ശാലയിലാണ് സംഭവം. സൗദിസര്‍ക്കാരിന്റെ കീഴിലുള്ള വാര്‍ത്ത ഏജന്‍സിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. തീപിടിത്തം നിയന്ത്രണവിധേയമാണെന്നാണ് റിപ്പോര്‍ട്ട്. സ്‌ഫോടനത്തിനും തീപിടിത്തിത്തിനും ഇടയാക്കിയ കാരണം വ്യക്തമല്ല. ഡ്രോണ്‍ ആക്രമണമാണെന്ന് സംശയിക്കുന്നു. നാശനഷ്ടം സംബന്ധിച്ചും വ്യക്തതയില്ല. സര്‍ക്കാര്‍ വൃത്തങ്ങള്‍ ഔദ്യോഗികമായി ഇക്കാര്യത്തില്‍ പ്രതികരിച്ചിട്ടില്ല. ഔദ്യോഗിക പ്രസ്താവന വൈകാതെ ഉണ്ടാകുമെന്നാണ് അറിയിപ്പ്. അരാംകോയും പ്രതികരിച്ചിട്ടില്ല.

Content Highlights: Major Fire Breaks Out In Aramco Oil Facilities In Saudi Arabia Allegedly Due To Drone Attack