വിനോദസഞ്ചാരികൾക്ക് വൻ ആശ്വാസം; 14 ദിവസത്തെ സൗജന്യ ടൂറിസ്റ്റ് വിസ പ്രഖ്യാപിച്ച് ഒമാൻ

രാജ്യത്തെ ടൂറിസം മേഖലയ്ക്ക് കൂടുതൽ കരുത്തേകാൻ നിശ്ചിത രാജ്യങ്ങളിൽ നിന്നുള്ള സഞ്ചാരികൾക്ക് 14 ദിവസത്തെ സൗജന്യ എൻട്രി വിസ പ്രഖ്യാപിച്ച് ഒമാൻ. പ്രവാസികളുടെ താമസ നിയമത്തിൽ ഭേദഗതി വരുത്തിക്കൊണ്ടാണ് ഒമാൻ പോലീസ് പുതിയ ഉത്തരവിറക്കിയത്. നിർദ്ദിഷ്ട മാനദണ്ഡങ്ങൾക്ക് വിധേയമായി അപേക്ഷിക്കുന്നവർക്ക് 14 ദിവസത്തെ ഇ-വിസ ലഭ്യമാകും. കൂടാതെ കാലാവധി തീരുന്നതിന് മുൻപായി നിശ്ചിത ഫീസ് നൽകി മറ്റ് ടൂറിസ്റ്റ് വിസകളിലേക്ക് ഇത് മാറ്റാനും സൗകര്യമുണ്ടാകും.