ഫുജൈറയിൽ വാഹനാപകടം: നാല് ഇന്ത്യക്കാർ മരിച്ചു; അണ്ടർ 19 ഏഷ്യാ കപ്പിൽ ഇന്ത്യക്ക് കിരീടം | Gulf Time
യുഎഇയിലെ ഫുജൈറയിൽ ഉണ്ടായ വാഹനാപകടത്തിൽ മൂന്ന് മലയാളികൾ ഉൾപ്പെടെ നാല് ഇന്ത്യക്കാർ മരണപ്പെട്ടതായി യുഎഇ ആഭ്യന്തര മന്ത്രാലയം സ്ഥിരീകരിച്ചു. അപകടത്തിൽ പരിക്കേറ്റ ഏഴ് ഇന്ത്യക്കാർ ഉൾപ്പെടെയുള്ളവർ ചികിത്സയിലാണ്. ഒമാനിൽ നടന്ന അണ്ടർ 19 ഏഷ്യാ കപ്പ് ഫൈനലിൽ പാകിസ്ഥാനെ ഒരു വിക്കറ്റിന് പരാജയപ്പെടുത്തി ഇന്ത്യ ആവേശകരമായ വിജയം സ്വന്തമാക്കി. പാകിസ്ഥാൻ ഉയർത്തിയ 338 റൺസ് വിജയലക്ഷ്യം അവസാന പന്തിൽ ഇന്ത്യ മറികടന്നു. ദുബായ് ട്രയാത്‌ലൺ പ്രമാണിച്ച് ദുബായിൽ നാളെ പ്രത്യേക സമയങ്ങളിൽ ടോൾ നിരക്ക് ആറ് ദിർഹമായി വർദ്ധിപ്പിച്ചു. ഗൾഫ് ടൈം വിശദമായി