ജിന്ന് ചികിത്സയുടെ മറവിൽ ലൈംഗിക പീഡനം; വ്യാജസിദ്ധൻ അൻവർ സാദത്ത് അറസ്റ്റിൽ
കഴിഞ്ഞ ദിവസം പീഡനക്കേസിൽ അറസ്റ്റിലായ വ്യാജസിദ്ധൻ അൻവർ സാദത്ത് ഏഴ് വർഷത്തോളമായി പുതുപ്പാടി പഞ്ചായത്ത് ബസാർ കേന്ദ്രീകരിച്ച് ജിന്ന് ചികിത്സ തട്ടിപ്പ് നടത്തുകയാണെന്ന് നാട്ടുകാർ. നേരത്തെ പോക്സോ കേസിൽ അറസ്റ്റിലായെങ്കിലും പിന്നീട് ജാമ്യത്തിലിറങ്ങി തട്ടിപ്പ് തുടർന്നു. ചികിത്സക്കെത്തിയ യുവതിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ കേസിലാണ് അൻവർ സാദത്ത് അറസ്റ്റിലായത്
