തമിഴ്നാട്: മധുര തനിഷ്ക് ജ്വല്ലറി കവർച്ചാ കേസിലെ മുഖ്യപ്രതി നിശാന്തിനെ ധർമ്മപുരി പോലീസ് അറസ്റ്റ് ചെയ്തു. ബംഗളൂരുവിൽ നിന്നും സേലത്തേക്ക് പോവുകയായിരുന്ന സ്വകാര്യ ബസിൽ നിന്നും രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ അതിയമാൻ കോട്ട പോലീസാണ് ഇയാളെ പിടികൂടിയത്. കവർച്ച ചെയ്യപ്പെട്ട 35 കിലോ സ്വർണ്ണത്തിൽ 15 കിലോ സ്വർണ്ണം പോലീസ് വീണ്ടെടുത്തു.

To advertise here,

ഇൻസ്റ്റഗ്രാം ഇൻഫ്ലുവൻസർ മീനാക്ഷി നാച്ചിയാർ, നിശാന്തിന്റെ അച്ഛൻ സുരേഷ് എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. വീട് നിർമ്മാണവുമായി ബന്ധപ്പെട്ടുണ്ടായ കടം തീർക്കാനാണ് പ്രതികൾ മോഷണം നടത്തിയത്. ഒളിവിലായിരുന്ന നിശാന്തിനെ മധുരയിലെത്തിച്ച് വിശദമായി ചോദ്യം ചെയ്യും