ഔദ്യോഗിക വാഹനത്തിൽ മദ്യക്കുപ്പി; പോലീസുകാർ മദ്യപിച്ചിരുന്നുവെന്ന് മെഡിക്കൽ റിപ്പോർട്ട്
തൊടുപുഴയിൽ ഔദ്യോഗിക വാഹനത്തിൽ നിന്നും മദ്യകുപ്പിയും നിരോധിത പുകയില ഉത്പന്നവും കണ്ടെത്തിയ സംഭവത്തിൽ രണ്ട് പോലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. കരിമണ്ണൂർ പോലീസ് സ്റ്റേഷനിലെ SI എൻ.എസ് റോയി, CPO ജിജോ അന്റണിയെന്നിവരെയാണ് എറണാകുളം റേഞ്ച് ഡിഐജി സസ്പെന്റ് ചെയ്തത്. ഇവർ മദ്യപിച്ചിരുന്നുവെന്ന് രാസ പരിശോധനയിൽ വ്യക്തമായിരുന്നു.
