ശതകോടികളുടെ ഇടപാട്; ഡിജിറ്റൽ തട്ടിപ്പിന് ബാങ്ക് അക്കൗണ്ട് നൽകിയ മലയാളി പിടിയിൽ
ഡിജിറ്റൽ തട്ടിപ്പുകാർക്ക് പണം കൈമാറ്റം ചെയ്യാൻ ബാങ്ക് അക്കൗണ്ട് നൽകിയ മലയാളി പിടിയിൽ . ബെംഗളുരു പോലീസിന്റെ സൈബർ വിഭാഗം നടത്തിയ അന്വേഷണത്തിലാണ് കൊല്ലം സ്വദേശി അജയൻ പിടിയിലാകുന്നത്. ഇയാളുടെ അക്കൗണ്ട് വഴി ശത കോടികളുടെ ഇടപാടുകൾ നടന്നുവെന്നാണ് കണ്ടെത്തൽ
