16കാരിയെ വീട്ടിൽ നിന്നു കടത്തിക്കൊണ്ടു പോയ സംഭവം; ആഭ്യന്തര മന്ത്രിക്ക് പരാതി നൽകി കുടുംബം


വയനാട് മാനന്തവാടിയിൽ 16 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ പെൺകുട്ടിയുടെ കുടുംബം ആഭ്യന്തരമന്ത്രിക്ക് പരാതി നൽകി.സൗഹൃദം നടിച്ച് വീട്ടിൽ നിന്നു കടത്തിക്കൊണ്ടു പോയി എന്നായിരുന്നു പരാതി.പെൺകുട്ടിയുമായി പോകുന്നതിനിടെ മാനന്തവാടി കണിയാരത്ത് വെച്ച് വാഹനം അപകടത്തിൽ പെട്ടു. പരിക്കേറ്റ പെൺകുട്ടി നിലവിൽ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.