തിരൂരിൽ ഡോപമൈൻ സമ്മിറ്റ് 3.0 സംഘടിപ്പിച്ചു; പങ്കെടുത്തത് രണ്ടായിരത്തിലധികം യുവജനങ്ങൾ

ലോക മാനസികാരോഗ്യ ദിനത്തിന്റെ ഭാഗമായി ന്യൂറോ സൈക്യാട്രിക് സെന്ററിന്റെ ആഭിമുഖ്യത്തിൽ ഡോപമൈൻ സമ്മിറ്റ് 3.0 തിരൂരിൽ സംഘടിപ്പിച്ചു. നാല് പതിറ്റാണ്ടോളമായി മാനസികാരോഗ്യ രംഗത്ത് പ്രവർത്തിക്കുന്ന ഡോക്ടർ ഹൈദരലി കള്ളിയത്ത്, ഡോക്ടർ മിനി ഹൈദർ കള്ളിയത്ത് എന്നിവരുടെ നേതൃത്വത്തിലാണ് പരിപാടി നടന്നത്. രണ്ടായിരത്തിലധികം യുവജനങ്ങൾ പങ്കെടുത്ത പരിപാടിയിൽ 'എന്റെ ഇഷ്ടങ്ങളാണ് എന്റെ ശരി' എന്ന പ്രമേയത്തെ അടിസ്ഥാനമാക്കി ജോസഫ് അന്നംകുട്ടി ജോസും ഡോക്ടർ ഹൈദരലി കള്ളിയത്തും ക്ലാസുകൾ നയിച്ചു.

Content Highlights: Dopamine Summit, Tirur, Neuro Psychiatric Centre, Joseph Annamkutty Jose, World Mental Health Day