ലോക മാനസികാരോഗ്യ ദിനത്തോടനുബന്ധിച്ച് ഡോക്ടർ ഹൈദർ അലി കള്ളിയത്തിന്റെയും ഡോക്ടർ മിനി ഹൈദർ കള്ളിയത്തിന്റെയും നേതൃത്വത്തിലുള്ള ന്യൂറോ സൈക്യാട്രി സെന്ററിന്റെ ആഭിമുഖ്യത്തിൽ തിരൂരിൽ ഡോപാമിൻ സമ്മിറ്റ് 3.0 സംഘടിപ്പിച്ചു. എന്റെ ഇഷ്ടങ്ങളാണ് എന്റെ ശരി എന്ന പ്രമേയത്തിൽ നടന്ന പരിപാടിയിൽ രണ്ടായിരത്തിലധികം യുവജനങ്ങൾ പങ്കെടുത്തു. വ്യക്തിപരമായ തീരുമാനങ്ങളും പെരുമാറ്റങ്ങളും സ്വയം വിലയിരുത്താൻ അവസരമൊരുക്കിയ സംഗമത്തിൽ മോട്ടിവേഷണൽ സ്പീക്കർ ജോസഫ് അന്നംകുട്ടി ജോസും ഡോക്ടർ ഹൈദർ അലി കള്ളിയത്തും സെഷനുകൾക്ക് നേതൃത്വം നൽകി. ആരോഗ്യകരമായ ജീവിതശൈലിയെക്കുറിച്ചും ഉത്തരവാദിത്വമുള്ള തിരഞ്ഞെടുപ്പുകളെക്കുറിച്ചും യുവാക്കളിൽ അവബോധം സൃഷ്ടിക്കുകയാണ് പരിപാടിയുടെ ലക്ഷ്യം.