യൂറോപ്പിൽ ആളിക്കത്തി സർക്കാർ വിരുദ്ധ പ്രക്ഷോഭം; തെരുവുകൾ കീഴടക്കി ജനങ്ങൾ

വർധിച്ചുവരുന്ന ജീവിതച്ചെലവുകൾക്കെതിരെ ഫ്രാൻസിൽ തുടങ്ങിയ സർക്കാർ വിരുദ്ധ പ്രക്ഷോഭം മറ്റ് യൂറോപ്യൻ രാജ്യങ്ങളിലേക്കും പടരുന്നു. ഇറ്റലി, ബെൽജിയം, പോർച്ചുഗൽ തുടങ്ങിയ രാജ്യങ്ങളിലെ നഗരങ്ങളിലും പ്രതിഷേധം ശക്തമായിരിക്കുകയാണ്. വിലക്കയറ്റം, കുറഞ്ഞ വേതനം, സർവകലാശാലാ ഫീസ് വർധന തുടങ്ങിയ വിഷയങ്ങൾ ഉന്നയിച്ചാണ് യുവജനങ്ങളും പൊതുജനങ്ങളും തെരുവിലിറങ്ങിയത്. പലയിടങ്ങളിലും പോലീസും സമരക്കാരും തമ്മിൽ ഏറ്റുമുട്ടലുണ്ടാവുകയും പോലീസ് കണ്ണീർ വാതകവും ജലപീരങ്കിയും പ്രയോഗിക്കുകയും ചെയ്തു. സമാധാനപരമായ പ്രതിഷേധങ്ങൾ അക്രമാസക്തമാകുന്നത് അംഗീകരിക്കാനാവില്ലെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ വ്യക്തമാക്കി.

Content Highlights: Europe protests, France cost of living protest, Europe youth unrest, Emmanuel Macron, Italy Milan protest