Sanju Samson to get married
തിരുവനന്തപുരം: ക്രിക്കറ്റ് താരം സഞ്ജു സാംസണ്‍ വിവാഹിതനാകുന്നു. തിരുവനന്തപുരം സ്വദേശി ചാരുവാണ് വധു. അഞ്ചു വര്‍ഷത്തെ പ്രണയത്തിനു ശേഷമാണ് വിവാഹം. കായിക ജീവിതവും കുടുംബ ജീവിതവും ഒരു പോലെ മുന്നോട്ടു കൊണ്ടു പോകുന്നത് വെല്ലുവിളിയാണെങ്കിലും താന്‍ അതിനെ അതിജീവിക്കുമെന്ന് സഞ്ജു പറഞ്ഞു. തിരുവനന്തപുരത്തു നടക്കുന്ന ഇന്ത്യ വെസ്റ്റ് ഇന്‍ഡീസ് മത്സരത്തില്‍ അവസരം കിട്ടുമെന്നാണ് പ്രതീക്ഷയെന്നും സഞ്ജു സാംസണ്‍ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. മാതൃഭൂമി ന്യൂസ് എക്‌സ്‌ക്ലുസീവ്